പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ വലിയ യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോർട്ട്. ......
വാഷിങ്ടൺ: അഫ്ഗാനിസ്താൻ–പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.......
ഇസ്ലാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ശക്തം. അഫ്ഗാനിലെ കാബൂൾ, കാണ്ഡഹാർ, പഖ്തിയ പ്രവിശ്യകളിലെ താലിബാൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ പാക്കിസ്ഥാൻ ശക്തമായ വ്യോമാക്രമണം നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ......
ലണ്ടൻ: ചരിത്രപ്രസിദ്ധമായ പേരായ ഈസ്റ്റ് ഇന്ത്യാ കമ്പനി വീണ്ടും ചരിത്രത്തിന്റെ താളുകളിലേക്ക് മടങ്ങുകയാണ്. ഇന്ത്യൻ വ്യവസായിയായ സഞ്ജീവ് മെഹ്ത 2010-ൽ പുനരുജ്ജീവിപ്പിച്ച ഈ ആഡംബര ബ്രാൻഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലിക്വിഡേഷനിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനി ഉയർന്ന നിലവാരമുള്ള ചായ, ചോക്കലേറ്റ്, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ആഡംബര ഭക്ഷ്യവസ്തുക്കളാണ് വിപണിയിലെത്തിച്ചിരുന്നത്. ......
വാഷിങ്ടൻ: ഡൊണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ, ട്രംപ് ഭരണകൂടത്തിനെതിരെ ഡെമോക്രാറ്റുകൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഇതിനെ “ആധുനിക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒളിച്ചുകളി”യെന്നാണ് ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന സുതാര്യത നിയമത്തിന്റെ അടിസ്ഥാനത്തിൽ, കോടിക്കണക്കിന് പേജുകളുള്ള ജെഫ്രി എപ്സ്റ്റീൻ ബന്ധപ്പെട്ട രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. ......
ഹവാന: ക്യൂബൻ തീരത്തിന് സമീപം അമേരിക്കൻ രജിസ്ട്രേഷനുള്ള സ്പീഡ് ബോട്ടുമായി ക്യൂബൻ സുരക്ഷാസേന ഏറ്റുമുട്ടി. വില്ല ക്ലാര പ്രവിശ്യയിലെ എൽ പിനോ ചാനലിന് സമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ നാലുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ക്യൂബൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്ത FL7726SH നമ്പർ ബോട്ട് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ......
ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ഇറാനെ ആക്രമിക്കുക എന്ന ലക്ഷ്യംവെച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പശ്ചിമേഷ്യയിലേക്ക് അയച്ചത്. ......
ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ പുതിയ വഴിത്തിരിവിന് സാധ്യതയെന്ന് സൂചന. ഇറാന്റെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചിയാണ് ഇറാൻ അമേരിക്കക്ക് വഴങ്ങുന്നു എന്ന സൂചന നൽകി രംഗത്തെത്തിയത്. ......
ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും ഉടൻ രാജ്യം വിടണമെന്ന് നിർദേശം നൽകി ഇന്ത്യൻ എംബസി. യുഎസ് ആക്രമണ സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശക്തമാകുന്ന പശ്ചാത്തലത്തിലും ഇറാനിൽ ആഭ്യന്തകലാപം രൂക്ഷമാകുന്ന സാഹചര്യത്തിലുമാണ് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. ......
സാധാരണ ദിവസങ്ങളിൽ അമേരിക്കൻ സൈനിക കപ്പലുകളിലെ ഭക്ഷണം ലളിതമായിരിക്കും. എന്നാൽ ചില പ്രത്യേക ഘട്ടങ്ങളിൽ, പെട്ടെന്നൊരു ദിവസം മേശപ്പുറത്ത് സ്റ്റെയ്ക്കും കൊഞ്ചും പോലുള്ള വിലകൂടിയ വിഭവങ്ങൾ പ്രത്യക്ഷപ്പെടും. ......